---
title: "ഇരിട്ടി നന്മയുടെ അനുമോദന സദസ്സ്: വിജയികളായ വിദ്യാർത്ഥികൾക്കും പുരസ്കാര ജേതാക്കൾക്കും ആദരം"
english_title: "Iritty Nanma Honours Toppers and Award Winners, Conducts Awareness Class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375027/iritty-nanma-honours-students-award-winners-awareness-class-2026`"
published_at: "2026-07-28T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6814129a0b8_1000197875.jpg"
keywords: ["Iritty Nanma", "Education", "Award Winners", "Student Honour"]
---

# ഇരിട്ടി നന്മയുടെ അനുമോദന സദസ്സ്: വിജയികളായ വിദ്യാർത്ഥികൾക്കും പുരസ്കാര ജേതാക്കൾക്കും ആദരം

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയും നന്മ പബ്ലിക് ലൈബ്രറിയും സംയുക്തമായി അനുമോദന സദസ്സും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയും നന്മ പബ്ലിക് ലൈബ്രറിയും സംയുക്തമായി അനുമോദന സദസ്സും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

> വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, വിവിധ മേഖലകളിലെ പുരസ്കാര ജേതാക്കൾക്കുള്ള ആദരവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി "വഴി തെറ്റാതെ വഴികാട്ടാൻ" എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു.

പ്രശസ്ത സാമൂഹിക - ജീവകാരുണ്യ പ്രവർത്തകൻ ഫാ. സണ്ണി തോട്ടപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ മാത്യു എം. കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ദൃശ്യ മാധ്യമ പുരസ്കാര ജേതാവ് ഉൻമേഷ് പായം, രക്ഷാപ്രവർത്തന ധീരതയ്ക്ക് അതിഥി തൊഴിലാളി ഷാനൂർ ഇസ്ലാം, അമേഘ്, അനീറ്റ ബിജു, ബിപ്ലവ് നന്ദൻ, അലൻ പി. ബാബു എന്നിവർ.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കൊപ്പം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ സി. നിയുക്തയെയും ചടങ്ങിൽ ആദരിച്ചു.

ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബ് നന്മ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ ലയൺസ് റോയൽ ഭാരവാഹി പ്രകാശ് പാർവണത്തിൽ നിന്ന് ലൈബ്രറി സെക്രട്ടറി സി.കെ. ലളിത ടീച്ചർ ഏറ്റുവാങ്ങി.

സന്തോഷ് കോയിറ്റി, കെ. മോഹനൻ, കെ. സുരേഷ്, കെ.കെ. ശിവദാസ്, വിജയൻ കുറ്റ്യാടൻ, ആർ.കെ. മിനി തുടങ്ങിയ നന്മ ഭാരവാഹികൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375027/iritty-nanma-honours-students-award-winners-awareness-class-2026`)